സി പി എമ്മിനെതിരെ വീണ്ടും ചന്ദ്രപ്പൻ

single-img
11 January 2012

അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് സി പി എം നടത്തിയ മിച്ചഭൂം സമരം പ്രഹസനമായിരുന്നൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍.അച്യുതമേനോന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സിപിഐ മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ചന്ദ്രപ്പന്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.സി പി എം ഐതിഹാസിക്മെന്ന തരത്തിൽ വിശേഷിപ്പിക്കുന്ന സമരത്തെയാണു ഇപ്പോൾ ചന്ദ്രപ്പൻ നിസ്സാരവൽക്കരിച്ചിരിക്കുന്നത്.സി പി ഐ സമ്മേളനങ്ങളിൽ സി പി എമ്മിനെതിരായ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു അതിനു പിന്ന്അലെയാണു സി പി എമ്മിനെതിരായ പരാമർശങ്ങളുമായി സി പി ഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്‍ നടത്തുന്നത്