ബയേണ് മ്യൂണിക്കിന് വിജയം

single-img
11 January 2012

ബൈച്യുങ് ബൂട്ടിയ രാജ്യാന്തര ഫുട്ബാളിനോട് വിടവാങ്ങി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ നടന്ന ‘വിടവാങ്ങല്‍’ മത്സരത്തില്‍ ബൂട്ടിയ നയിച്ച ഇന്ത്യ മറുപടിയില്ലാത്ത നാലുഗോളിന് കീഴടങ്ങി.ലോകകപ്പിലെ ടോപ്പ് സ്കോറര്‍ തോമസ് മുള്ളര്‍ (രണ്ട്), മരിയോ ഗോമസ്, ബാസ്റ്റിന്‍ ഷ്വൈന്‍സ്റ്റീഗര്‍ എന്നിവരാണു ബയണ്‍ മ്യൂണിക്കിന് വേണ്ടി ഗോള്‍ നേടിയത്. നിലവാരത്തില്‍ ഏറെ മുന്നിലുള്ള ബയണ്‍ മ്യൂണിക്കിനെതിരെ ഇന്ത്യ ശക്തമായ പോരാട്ടം നടത്തിയതിനാലാണ് ഗോള്‍ നാലില്‍ ഒതുങ്ങിയത്.ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരത്തിന്റെ വിടവാങ്ങല്‍ മല്‍സരത്തിനു സാക്ഷികളാവാന്‍ അരലക്ഷംപേര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സക്കറ്റേഡിയത്തിലെത്തി. നാലു ഗോളുകള്‍ വഴങ്ങിയ ഗോള്‍ കീപ്പര്‍ കരണ്‍ജീത്‌ സിംഗിനെ പുറത്തിരുത്തി സുഭാഷിഷ്‌ റോയ്‌ ചൗധരിയാണ്‌ രണ്ടാം പകുതിയില്‍ ഗോള്‍വലയം കാത്തത്‌. സുഭാഷിഷ്‌ മികച്ച സേവുകളിലൂടെ ഗോള്‍ മാര്‍ജിന്‍ വര്‍ധിക്കാതെ നോക്കുകയും ചെയ്‌തു