ജാർഖണ്ഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു;4 മരണം

single-img
10 January 2012

ജാര്‍ഖണ്ഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു.കരോൺപുരോതയിലാണു ബ്രഹ്മപുത്ര എക്‌സ്പ്രസും
ചരക്ക്തീവണ്ടിയും കൂട്ടിമുട്ടിയത്.അപകടത്തിൽ ബ്രഹ്മപുത്ര എക്സ്പ്രസിന്റെ നാലു ബോഗികൾ പാളം തെറ്റി.പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്

രാവിലെ ആറ് മണിയോടെയാണു അപകടം ഉണ്ടായത്.അപകടത്തിൽ  മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയുടെ സഹായധനം കേന്ദ്ര റയിൽവേ മന്ത്രി ദിനേഷ് ത്രിവേദി പ്രഖ്യാപിച്ചിട്ടുണ്ട്.