കൊച്ചി മെട്രോ അന്തിമതീരുമാനം നാളെ

single-img
10 January 2012

കൊച്ചി മെട്രൊ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം നാളെ കൈക്കൊള്ളുമെന്ന് ഉമ്മൻ ചാണ്ടി.കഴിഞ്ഞ ദിവസം മെട്രൊ നിർമ്മാണവുമായി ബന്ധ്പ്പെട്ട് ഉമ്മൻചാണ്ടി ശ്രീധരൻ കൂടിക്കാഴ്ച ഡൽഹിയിൽ വെച്ച് നടന്നിരുന്നു.കൊച്ചി മെട്രോ പദ്ധതിയില്‍ ഡി. എം. ആര്‍. സിയുടെ പങ്കാളിത്തമുള്‍പ്പെടെ ഒരു കാര്യത്തിലും തര്‍ക്കമില്ലെന്ന് ചർച്ചക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.ഡല്‍ഹി മെട്രോ കോര്‍പറേഷനുമായല്ലാതെ മറ്റാരുമായും ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയതായി തനിക്കറിവില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു