മുല്ലപ്പെരിയാര്‍: ഉമ്മന്‍ ചാണ്ടി ഇന്നു ബന്‍സലിനെ കാണും

single-img
9 January 2012

ജയ്പൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഡല്‍ഹിയില്‍ കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കാണും. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ ജയ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ പുരോഗതി ആരായുകയും സംസ്ഥാനമെടുത്ത തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയുമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

Donate to evartha to support Independent journalism

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ. ്രശീധരനെ ഒഴിവാക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മന്ത്രി ബന്‍സല്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്നു കേരളത്തിലേക്കു മടങ്ങും.