മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി നാളെ കേന്ദ്ര ജലവിഭവമന്ത്രിയുമായി ചര്‍ച്ച നടത്തും

single-img
9 January 2012

ജയ്പൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നാളെ കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായി ചര്‍ച്ച നടത്തും. പ്രശ്‌നം രമ്യമായി തീര്‍ക്കാനുള്ള കേന്ദ്രശ്രമങ്ങളുടെ പുരോഗതി ആരായുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുര്‍ക്കി അംശം കണ്‌ടെത്താനുള്ള കോര്‍ സാംപിള്‍ പരിശോധന മുടങ്ങി. ജീവനക്കാര്‍ക്ക് അസുഖമായതിനാലാണ് പരിശോധന മുടങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.