നടുവിരല്‍ ഉയര്‍ത്തി ഇഷാന്ത് ശര്‍മ്മയും വിവാദത്തില്‍

single-img
9 January 2012

പെര്‍ത്ത്: വിരാട് കോഹ്‌ലിക്ക് പിന്നാലെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയും വിവാദത്തില്‍. ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് നേരെ മോശമായ രീതിയില്‍ ആംഗ്യം കാണിച്ചതാണ് ഇഷാന്തിന് വിനയായത്. കഴിഞ്ഞ ദിവസം ഒരു ക്ലബ് സന്ദര്‍ശനത്തിനിടെയാണ് ഇഷാന്ത് തന്നെ കളിയാക്കിയ കാണികള്‍ക്ക് നേരെ നടവിരല്‍ ഉയര്‍ത്തി കാട്ടിയത്. സംഭവത്തെക്കുറിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.