ഉചിതമായ സമയത്ത് ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് ജയ്പാല്‍ റെഡ്ഢി

single-img
9 January 2012

ഹൈദരാബാദ്: ഡീസലിന്റെ വില ഉചിതമായ സമയത്ത് വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഢി. ഡീസലിന്റെ വില വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. ഡീസലിന്റെ വില വര്‍ധന വിപണിയെ വലിയ തോതില്‍ ബാധിക്കാറുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് കേന്ദ്രം ഇന്ധന വില വര്‍ധിപ്പിക്കാത്തത് എന്ന ആക്ഷേപം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.