സിപിഎമ്മിന്റെ കൂടെ നിന്നാല്‍ വളരാനാവില്ലെന്ന് സിപിഐ

single-img
8 January 2012

ഇടുക്കി: സിപിഎമ്മിന്റെ കൂടെ നിന്നാല്‍ സിപിഐയ്ക്ക് വളരാനാവില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അധികാരത്തിലെത്താന്‍ ശ്രമിക്കണമെന്നും സിപിഎം-സിപിഐ ലയനം അടഞ്ഞ അദ്ധ്യായമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ മൃദുസമീപനം സ്വീകരിച്ചു എന്ന സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്.

Support Evartha to Save Independent journalism