കനകക്കുന്നില്‍ പുഷ്പ- കൂണ്‍ പ്രദര്‍ശനം

single-img
7 January 2012

അനന്തപുരിയെ വര്‍ണ്ണാഭമാക്കിക്കൊണ്ട് കനകക്കുന്നില്‍ പുഷ്‌പോത്സവവും കൂണ്‍മേളയും ആരംഭിച്ചു. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറും എം.എല്‍.എ പാലോട് രവിയും ചേര്‍ന്ന് മേള ഉത്ഘാടനം ചെയ്തു.

Support Evartha to Save Independent journalism

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പുഷ്പങ്ങളുടെ പ്രദര്‍ശനമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. അപൂര്‍വ്വമായതും വര്‍ണ്ണവൈവിധ്യങ്ങളാലുമുള്ള നിരവധിയിനം കൂണുകളും പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു. അപൂര്‍വ്വ ഇനങ്ങളില്‍പെട്ട നായ്ക്കുട്ടികളുടെ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം തിങ്കളാഴ്ച അവസാനിക്കും.