സിപിഎം സംസ്ഥാന സമ്മേളനത്തിനു കാല്‍ലക്ഷം റെഡ് വോളണ്ടിയര്‍മാര്‍

single-img
7 January 2012

തിരുവനന്തപുരം: അടുത്തമാസം തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു കാല്‍ലക്ഷം റെഡ് വോളണ്ടിയര്‍മാര്‍ക്കു പരിശീലനം പൂര്‍ത്തിയായി. ലോക്കല്‍ തലത്തിലുള്ള റിഹേഴ്‌സല്‍ എട്ടിനു നടക്കും. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയാണു സംസ്ഥാന സമ്മേളനം നടക്കുന്നത്. റാലിയില്‍ തലസ്ഥാന ജില്ലയില്‍ നിന്നുള്ള രണ്ടുലക്ഷം പേര്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രദര്‍ശനം 30നു പുത്തരിക്കണ്ടം മൈതാനിയില്‍ ആരംഭിക്കും. 12 ദിവസം പ്രദര്‍ശനം നീളും. കായിക മത്സരങ്ങള്‍ 26നു തുടങ്ങും. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ പുത്തരിക്കണ്ടം മൈതാനം, നായനാര്‍ പാര്‍ക്ക്, വിജെടി ഹാള്‍, സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. പ്രതിഭാ വന്ദനം, ചരിത്ര സമ്മേളനം, ശതാബ്ദി ആദരം, പ്രഭാഷണങ്ങള്‍, നാടകം, സിനിമാ പ്രദര്‍ശനം, കഥാപ്രസംഗം എന്നിവയും ഉണ്ടാകും.