സ്‌പെക്ട്രം: ചിദംബരത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി തെളിവുകള്‍ സമര്‍പ്പിച്ചു

single-img
7 January 2012

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ സമര്‍പ്പിച്ചു. ചിദംബരം പ്രധാനമന്ത്രിക്കയച്ച കത്തും പ്രധാനമന്ത്രിയും രാജയും ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Support Evartha to Save Independent journalism

സ്‌പെക്ട്രം അഴിമതിയില്‍ എ.രാജയ്‌ക്കൊപ്പം ചിദംബരത്തിനും പങ്കുണ്‌ടെന്നാണ് സ്വാമിയുടെ ആരോപണം. രാജയെ മാത്രം തെറ്റുകാരനായി കാണാനാവില്ലെന്നും ചിദംബരത്തെയും വിസ്തരിക്കണമെന്നുമാണ് സ്വാമിയുടെ ആവശ്യം. ഇക്കാര്യത്തില്‍ വാദം ജനവരി 21ന് സിബിഐ കോടതിയില്‍ ആരംഭിക്കും.