ചെന്നൈ ഓപ്പണ്‍: ഭൂപതി- ബൊപ്പണ്ണ സഖ്യം സെമിയില്‍

single-img
5 January 2012

ചെന്നൈ: ഡബിള്‍സ് ടോപ് സീഡ് ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം ചെന്നൈ ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍. സ്വിസ്- ജര്‍മന്‍ ജോടികളായ ആന്ദ്രേസ് ബെക്- സ്റ്റാനിസ്ലാസ് വവ്‌റിന്‍ക സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 6-4, 7-6. സെമിയില്‍ ഇസ്രയേലിന്റെ ജൊനാഥന്‍ എര്‍ലിച്ച്- ആന്‍ഡി റാം സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍.

ഇതിനിടെ ഡബിള്‍സില്‍ കിരീടപ്രതീക്ഷയുമായി മൂന്നാം സീഡ് ഇന്തോ- സെര്‍ബിയന്‍ സഖ്യം ലിയാന്‍ഡര്‍ പേസ്- യാങ്കോ തിപ്‌സറെവിച്ച് കൂട്ടുകെട്ട് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ സ്ലോവാക്- ഇറ്റാലിയന്‍ ജോടിയായ ഇഗര്‍ സെലനായ്- ഫാബിയോ ഫൊഗ്നിനി സഖ്യത്തെയാണ് പേസ് – തിപ്‌സറെവിച് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-4. വെറും 65 മിനിറ്റുകൊണ്ടാണ് സ്ലോവാക്- ഇറ്റാലിയന്‍ ജോടിയെ പേസ് – തിപ്‌സറെവിച് സഖ്യം കീഴടക്കിയത്. സെമിയില്‍ അമേരിക്കയുടെ സ്‌കോട് ലിപ്‌സ്‌കി- രാജീവ് റാം ജോടിയെയാണ് പേസ് – തിപ്‌സറെവിച് സഖ്യം നേരിടുക.