ലോക്പാല്‍ വോട്ടിംഗ്: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ബിജെപി

single-img
5 January 2012

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ വോട്ടിംഗിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു. പ്രശ്‌നത്തില്‍ ഇടപെടണമെന്നും എല്‍.കെ. അഡ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

Support Evartha to Save Independent journalism

ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, സഭാ പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബില്ല് വോട്ടിനിട്ട ദിവസം രാജ്യസഭയില്‍ അരങ്ങേറിയ നടപടികളിലെ അസംതൃപ്തിയും രാഷ്ട്രപതിയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം എല്‍.കെ. അഡ്വാനി പറഞ്ഞു. ഇത്തരത്തില്‍ ഭരണഘടനാസംവിധാനം തകരുമ്പോള്‍ ഭരണഘടനയുടെ രക്ഷിതാവായ രാഷ്ട്രപതി ഇടപെടേണ്ടതുണ്‌ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.