യാഹൂവിനു പുതിയ സിഇഒ

single-img
4 January 2012

ന്യൂയോര്‍ക്ക്: യാഹൂ ഇന്‍കോര്‍പറേഷന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാ(സിഇഒ)യി മുന്‍ പേപാല്‍ പ്രസിഡന്റ് സ്‌കോട്ട് തോംസണെ തെരഞ്ഞെടുത്തു. സ്‌കോട്ട് തോംസണിന്റെ നിയമനം ഇന്റര്‍നെറ്റ് ഭീമന്‍മാരായ യാഹൂവിനു പുതു ജീവന്‍ നല്‍കുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

യാഹുവിന്റെ റീഡര്‍ഷിപ്പ് കൂട്ടുകയും കൂടുതല്‍ പരസ്യങ്ങള്‍ കണ്‌ടെടുത്തുകയുമാണ് തോംസണിന്റെ ലക്ഷ്യം. പ്രാദേശിക ഭാഷകളില്‍ ഇമെയില്‍ സേവനം ലഭ്യമാക്കി യാഹൂവിന്റെ വ്യത്യസ്തമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കൂടുതലാളുകളെ മുന്നോട്ടുവരാനുള്ള നീക്കങ്ങള്‍ കമ്പനി അടുത്തിടെ നടത്തിയിരുന്നു. യൂഹിനെ മുന്‍നിരയിലേയ്ക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളുമായി സിഇഒ സ്ഥാനത്തെത്തിയ കരോള്‍ ബാര്‍ട്‌സിനെ പുറത്താക്കിയതിനു നാലു മാസത്തിനു ശേഷമാണ് തോംസണിനെ സിഇഒ സ്ഥാനത്തേയ്ക്കു യാഹൂ തെരഞ്ഞെടുക്കുന്നത്. പരസ്യദാതാക്കളേയും ഓഹരി ഉടമകളെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ തോംസണിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യാഹൂ ചെയര്‍മാന്‍ റോയ് ബോസ്റ്റോക് പറഞ്ഞു. ഓണ്‍ലൈന്‍ ബിസിനസില്‍ തോംസണിന്റെ ആഴത്തിലുള്ള അനുഭവം ഇതിനു പ്രയോജനപ്പെടുത്തുമെന്നും ബോസ്റ്റോക് പറഞ്ഞു.