വിരാട് കോഹ്‌ലിക്ക് പിഴ

single-img
4 January 2012

സിഡ്‌നി: ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക് പിഴ വിധിച്ചു. മാച്ച് ഫീസിന്റെ 50 ശതമാനമാണ് പിഴ വിധിച്ചത്. കോഹ്‌ലിയില്‍ നിന്നും വിശദീകരണം കേട്ട ശേഷം മാച്ച് റഫറി രഞ്ജന്‍ മധുഗുലെയാണ് ശിക്ഷ വിധിച്ചത്.

തന്റെ അമ്മയെയും സഹോദരിയെയും കുറിച്ച് കാണികള്‍ മോശമായി പരാമര്‍ശിച്ചപ്പോഴാണ് പ്രതികരിച്ചതെന്ന് നേരത്തെ കോഹ്‌ലി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. പ്രശ്‌നത്തില്‍ കോഹ്‌ലി മാപ്പ് പറഞ്ഞെന്നും ഇതോടെ വിഷയം അവസാനിച്ചെന്നും ബിസിസിഐയും പ്രതികരിച്ചു.