പി.ഡി.പി. പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു

single-img
4 January 2012

മഅദിനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കണിയാപുരത്ത് പി.ഡി.പി. പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. പി.ഡി.പി. തിരു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് അശോകന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. പി.ഡി.പി നേതാക്കളായ ബീമാപ്പള്ളി യൂസഫ്, ഷാഫി, അണ്ടൂര്‍ക്കോണം സുള്‍ഫി എന്നിവരുള്‍പ്പെടെ നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു.