ക്ലാര്‍ക്കിന് ട്രിപ്പിള്‍ സെഞ്ചുറി; ഓസീസിന് കൂറ്റന്‍ ലീഡ്

single-img
4 January 2012

സിഡ്‌നി: ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ കന്നി ട്രിപ്പിള്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. ക്ലാര്‍ക്കിനൊപ്പം സെഞ്ചുറി നേടിയ മൈക്ക് ഹസിയാണ് ക്രീസില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസീസ് 630/4 എന്ന നിലയിലാണ്. 439 റണ്‍സ് മുന്നിലാണ് ഓസീസ്. ക്ലാര്‍ക്ക് (319), ഹസി (131) എന്നിവരാണ് ക്രീസില്‍. നേരത്തെ റിക്കി പോണ്ടിംഗും (134) സെഞ്ചുറി നേടിയിരുന്നു.

നേരത്തെ നാലു വിക്കറ്റിന് 482 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഓസീസ് ഇന്ത്യന്‍ ബൗളര്‍ക്ക് മേല്‍ ആധിപത്യം തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മുന്‍പ് ഹസി സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ക്ലാര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ മാത്രമായിരുന്നു. ഇഷാന്ത് ശര്‍മ്മയെ ബൗണ്ടറി പായിച്ചാണ് ക്ലാര്‍ക്ക് 300 കടന്നത്.