ആകാശ് ടാബ്ലറ്റ് വിൽ‌പ്പനയിലും റിക്കോർഡ് തിരുത്തി

single-img
4 January 2012

വിലക്കുറവിൽ വിപ്ലവം സൃഷ്ടിച്ച് പുറത്തിരങ്ങിയ ആകാശ് ടാബ്ലറ്റ് ഒരാഴ്ചക്കുള്ളിൽ തന്നെ പൂർണ്ണമായും വിറ്റുതീർന്നു.കൂടാതെ ആകാശിന്റെ പുതിയ പരിഷ്കരിച്ച മോഡലായ യൂബിസ്ലേറ്റ് 7 ന്റെ ഫെബ്രുവരി മാസം വരെയുള്ള പ്രീബുക്കിങ്ങും പൂർത്തിയായി.രണ്ടാഴ്ചക്കുള്ളിൽ തന്നെ 14ലക്ഷം ആകാശ് ടാബ്ലറ്റുകളാണു വിറ്റുപോയത്.

വർദ്ധിച്ച് വരുന്ന ആവശ്യം മനസ്സിലാക്കി നിർമ്മാണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണു ആകാശ് നിർമ്മാതാക്കൾ.വരുന്ന ഏപ്രിലോട് കൂടിതന്നെ 75,000 ആകാശ് ടാബ്ലറ്റുകൾ ദിവസവും നിർമ്മിക്കാനാകുമെന്നാണു ആകാശ് ടാബ്ലറ്റിന്റെ നിർമ്മാതാക്കളായ ഡാറ്റാവിൻഡ് അറിയിച്ചിട്ടുണ്ട്.ആകാശ് ടാബ്ലറ്റിന്റെ പുതിയ മോഡലായ  യൂബി സ്ലേറ്റിൽ ആൻഡ്രോയിഡ് 2.3 ഓപ്പറേറ്റിങ്ങ് സിസ്റ്റമാൺ ഉപയോഗിക്കുന്നത്.കൂടാതെ വൈഫൈ ജിപിആർഎസ് സൌകര്യങ്ങളും ഉണ്ട്