താനെ ചുഴലിക്കാറ്റ്: ദുരിതാശ്വാസത്തിനായി 700 കോടി രൂപ അനുവദിച്ചു

single-img
3 January 2012

ചെന്നൈ: താനെ ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ച ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 700 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നേരത്തെ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 150 കോടി രൂപയ്ക്ക് പുറമെയാണിത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശംവിതച്ച കൂടല്ലൂര്‍ ജില്ലയില്‍ ജയലളിത ബുധനാഴ്ച സന്ദര്‍ശനം നടത്തും.

700 കോടി രൂപയില്‍ തീരദേശ ജില്ലകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി വൈദ്യുതി വകുപ്പിന് 300 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്. 166 കോടി രൂപ കൃഷിക്കും 114 കോടി രൂപ വീടുകള്‍ക്കും 50 കോടി രൂപ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിനുമാണ് അനുവദിച്ചിരിക്കുന്നത്.