മുല്ലപ്പെരിയാര്‍: തമിഴ് സിനിമാലോകം ഉപവസിക്കും

single-img
3 January 2012

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടു സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു തമിഴ് സിനിമാപ്രവര്‍ത്തകര്‍ ഏകദിന ഉപവാസം നടത്തും. എട്ടിനു തേനിയിലാണു ഉപവാസം.
പ്രശ്‌നത്തില്‍ മലയാള സിനിമാപ്രവര്‍ത്തകര്‍ കേരളത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഉപവാസം. തമിഴ് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഭാരതിരാജയുടെ നേതൃത്വത്തിലാണു പ്രതിഷേധം.