മുല്ലപ്പെരിയാര്‍ അണക്കെട്ട്:സൈറണ്‍ പരീക്ഷണം ഇന്ന്

single-img
3 January 2012

പീരുമേട്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടഭീഷണിയുടെ പശ്ചാത്തലത്തില്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തുന്ന സൈറണ്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കും. ഉച്ചയ്ക്ക് 12.30-നും ഒന്നിനുമിടയിലാണ് വഞ്ചിവയല്‍ ട്രൈബല്‍ കോളനിയില്‍ സൈറണ്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്.സൈറണ്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് പീരുമേട് തഹസില്‍ദാര്‍ അറിയിച്ചു.