ഐപിഎല്‍: രണ്ടു മത്സരങ്ങള്‍ കൊച്ചിക്കു ലഭിച്ചേക്കും

single-img
3 January 2012

കൊച്ചി: കൊച്ചിക്ക് ഇത്തവണ ഐപിഎല്‍ ടീമില്ലെങ്കിലും രണ്ടു മത്സരങ്ങള്‍ക്കു വേദിയാകാന്‍ കഴിഞ്ഞേക്കുമെന്നു കെസിഎ സെക്രട്ടറി ടി.സി. മാത്യു വ്യക്തമാക്കി. പഴയ പോലെ ക്ലസ്റ്റര്‍ രീതിയിലാണ് ഇത്തവണ മത്സരങ്ങള്‍ നടത്തുന്നത്. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ രണ്ടു മത്സരങ്ങള്‍ കൊച്ചിക്കു ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഐപിഎല്‍ നടത്തിയതുമൂലം കെസിഎക്കുണ്ടായ നഷ്ടം ടീം ഉടമസ്ഥരില്‍ നിന്ന് ഈടാക്കും. ടീമിന്റെ ഗ്യാരന്റി തുകയില്‍ നിന്ന് ഈ പണം കെസിഎയ്ക്കു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു