ക്ലാര്‍ക്കിനും പോണ്ടിംഗിനും സെഞ്ചുറി; ഓസീസ് കൂറ്റന്‍ ലീഡിലേക്ക്

single-img
3 January 2012

സിഡ്‌നി: ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്, റിക്കി പോണ്ടിംഗ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസീസ് ശക്തമായ നിലയില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസീസ് മൂന്നിന് 280 എന്ന ശക്തമായ നിലയിലാണ്. 89 റണ്‍സ് ലീഡാണ് ഓസീസിനുള്ളത്. 134 റണ്‍സോടെ ക്ലാര്‍ക്കും 110 റണ്‍സോടെ പോണ്ടിംഗുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 191 റണ്‍സില്‍ അവസാനിച്ചിരുന്നു.

മൂന്നിന് 116 എന്ന നിലയില്‍ രണ്ടാം ദിനം കളിതുടങ്ങിയ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തിയില്ല. സഹീര്‍ ഖാന് മാത്രമാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ബഹുമാനം നല്‍കിയത്. ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ആര്‍.അശ്വിന്‍ എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ക്ലാര്‍ക്കും പോണ്ടിംഗും വേഗത്തില്‍ റണ്‍സ് കണ്‌ടെത്തി.