മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് വേണ്ട: സി.ഡി.തട്ടേ

2 January 2012
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ സാങ്കേതിക വിദഗ്ദ്ധന് കൂടിയായ സി.ഡി.തട്ടേ. അറ്റകുറ്റപ്പണി നടത്തി അണക്കെട്ട് നിലനിര്‍ത്താന്‍ കഴിയുമെന്നും തട്ടേ അഭിപ്രായപ്പെട്ടു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഒപ്പിട്ട പരാതി ഉന്നതാധികാര മെമ്പര്‍ സെക്രട്ടറിക്കാണു നല്‍കിയിരുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി നല്‍കിയത്.
തട്ടെയുടെ നിലപാട് കേരളത്തിന്റെ പുതിയ ഡാം വേണമെന്നാവശ്യത്തെ പ്രതികൂലമായി ബാധിക്കും. അണക്കെട്ട് സന്ദര്‍ശിച്ച സാങ്കേതിക വിദഗ്ദ്ധരായ സി.ഡി.തട്ടെയ്ക്കും ഡി.കെ മേത്തയ്ക്കും എതിരെ കേരളം ഇന്ന് പരാതി നല്‍കിയിരുന്നു. അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ ഇരുവരും ഏകപക്ഷീയമായി പെരുമാറിയെന്നായിരുന്നു കേരളത്തിന്റെ പരാതി.