വെയ്ന്‍ റൂണിക്ക് രണ്ടു ലക്ഷം പൗണ്ട് പിഴ

single-img
2 January 2012

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം വെയ്ന്‍ റൂണിക്ക് കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ രണ്ടു ലക്ഷം പൗണ്ട് പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. ക്രിസ്മസ് പിറ്റേന്ന് വീഗാനെതിരെ ഉജ്ജ്വല ജയം നേടിയശേഷം ഭാര്യയുമൊത്ത് ആഘോഷിക്കാന്‍ പോയ റൂണി രാത്രി ഏറെ വൈകിയാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. ഇതിനെത്തുടര്‍ന്ന് ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെതിരായ മത്സരത്തിനു മുമ്പുള്ള പരിശീലന സെഷനില്‍ റൂണിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെതിരായ മത്സരത്തില്‍ റൂണിയെ ഒഴിവാക്കി ഇറങ്ങിയ മാഞ്ചസ്റ്റര്‍ 3-2ന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് റൂണിക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. റൂണിയുടെ യുണൈറ്റഡിലെ ഭാവി അപകടത്തിലാക്കുന്ന നിലയിലേക്കാണ് ഫെര്‍ഗൂസനുമായുള്ള പിണക്കം വളരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.