മുല്ലപ്പെരിയാര്‍: വിദഗ്ധസംഘത്തിനെതിരേ കേരളം പരാതി നല്‍കി

single-img
2 January 2012

mullaperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാനെത്തിയ ഉന്നതാധികാര സമിതിയിലെ വിദഗ്ധ സംഘത്തിനെതിരേ കേരളം ഉന്നതാധികാര സമിതിക്ക് പരാതി നല്‍കി. സി.ഡി. തട്ടേയ്ക്കും ഡി.കെ. മേത്തയ്ക്കും എതിരായിട്ടാണ് പരാതി നല്‍കിയത്. സംസ്ഥാന ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജയകുമാറാണ് ഉന്നതാധികാര സമിതി മെമ്പര്‍ സെക്രട്ടറി സത്പാലിന് പരാതി കൈമാറിയത്.

വിദഗ്ധ സമിതിയംഗങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് സംസ്ഥാനം ഉന്നയിച്ച ആശങ്കകള്‍ ചെവിക്കൊള്ളാന്‍ തയാറായില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.