ഗൗരിയമ്മ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

2 January 2012
ആലപ്പുഴ: ജെഎസ്എസ് നേതാവ് ഗൗരിയമ്മ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജെഎസ്എസിന് അനുവദിച്ച ബോര്‍ഡ്, കോര്പ്പറേഷന് അധ്യക്ഷ സ്ഥാനങ്ങള്‍ ഇതുവരെ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം ഗൗരിയമ്മ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. രണ്ട് ദിവസത്തിനുള്ളില്‍ ജെഎസ്എസിന്റെ ബോര്‍ഡ്, കോര്പ്പറേഷന് അധ്യക്ഷ സ്ഥാനങ്ങളില്‍ നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഗൗരിയമ്മ പറഞ്ഞു.