വിസ്മയ പാര്‍ക്ക് പരാമര്‍ശം: അബ്ദുള്ളക്കുട്ടിക്കെതിരേ ഡിസിസി നേതൃത്വം

single-img
2 January 2012

കണ്ണൂര്‍: സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിസ്മയ പാര്‍ക്കിനെ പ്രകീര്‍ത്തിച്ച എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ കണ്ണൂര്‍ ഡിസിസി നേതൃത്വം രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയുടേത് സ്വന്തം നിലപാടാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ഡിസിസി പ്രസിഡന്റ് പി.കെ. വിജയരാഘവന്‍ പറഞ്ഞു. അബ്ദുള്ളക്കുട്ടി വാക്കുകളില്‍ മിതത്വം പാലിക്കണമായിരുന്നുവെന്നും പി.കെ. വിജയരാഘവന്‍ പറഞ്ഞു. പരിസ്ഥിതിസൗഹാര്‍ദ്ദമായി സ്ഥാപിച്ച വിസ്മയ പാര്‍ക്ക് ലോകത്തിന് മാതൃകയാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.