തിരുവനന്തപുരത്ത് കനത്ത മഴ • ഇ വാർത്ത | evartha
Kerala

തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം: തിരുവന്തപുരത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ ഇതുവരെ ശമിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്‌നാട്ടിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലും സംഹാരതാണ്ഡവമാടിയ താനെ ചുഴലിക്കൊടുങ്കാറ്റിന്റെ പിന്തുടര്‍ച്ചയാണ് കനത്ത മഴയ്ക്കു കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തമ്പാനൂര്‍ മേഖലയിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. അതേസമയം, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.