മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരസഹായം നല്‍കും

single-img
31 December 2011

തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് മന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

പൂര്‍ണമായി വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 48 വീടുകള്‍ ഭാഗീകമായും രണ്ട് വീടുകള്‍ പൂര്‍ണമായും മഴയില്‍ തകര്‍ന്നിട്ടുണ്‌ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്കുള്ള സഹായം നാശനഷ്ടം വിലയിരുത്തിയ ശേഷം തീരുമാനിക്കും. വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.