രാഘവന്‍ രാമന്‍ ആദിവാസി രാജാവ്

single-img
31 December 2011

കോഴിമലയിലെ ആദിവാസി രാജാവായ അരിയാന്‍ രാജമന്നാന്‍ അന്തരിച്ചതിനെ തുടര്‍ന്ന് അടുത്ത രാജാവായി രാഘവന്‍ രാമന്‍ (70) തെരഞ്ഞെടുക്കപ്പെട്ടു.കുമളി ലബ്ബക്കണ്ടം സ്വദേശിയാണ്  രാഘവന്‍ രാമന്‍.അരിയാന്‍ രാജമന്നാന്‌ പിന്തുടര്‍ച്ചാവകാശികള്‍ ഇല്ലാത്തതിനാല്‍ പതിവിനു വിപരീതമായി മുന്‍ രാജാവ്‌ തേവന്‍ രാജമന്നാന്റെ ജ്യോഷ്‌ഠ സഹോദരനെ പുതിയ രാജാവായി തിരഞ്ഞെടു ക്കുകയായിരുന്നു. മുന്‍ രാജാവ് തേവന്‍ രാജമന്നാന്‍ അന്തരിച്ചപ്പോഴും മരുമക്കത്തായം തുടരാനാവാതെ വന്നിരുന്നു. തുടര്‍ന്ന് കുടുംബയോഗം ചേര്‍ന്ന് അരിയാന്‍ രാജമന്നാനെ രാജാവായി തിരഞ്ഞെടുക്കുകയായിരുന്നു.കോഴിമല രാജപുരത്ത്‌ മുത്തിയമ്മന്‍ ദേവീക്ഷേത്രത്തിനു സമീപം ഔദ്യോഗിക ബഹുമതികളോടെ അരിയാന്‍ രാജമന്നാന്റെ മൃതദേഹം സംസ്കരിച്ചു. പട്ടിക വര്‍ഗ ക്ഷേമ മന്ത്രി പികെ ജയലക്ഷ്മിയും മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു. മാര്‍ച്ച് 4 ന് നടക്കുന്ന കാലാവൂട്ട് മഹോത്സവത്തിലായിരിക്കും പുതിയ രാജാവിന്റെ സ്ഥാനാരോഹണം.