അമൃത്സര്‍ തണുത്തു വിറയ്ക്കുന്നു; താപനില മൈനസ് 2.1 ഡിഗ്രി

single-img
31 December 2011

അമൃത്സര്‍: പഞ്ചാബിലെ സിക്കുകാരുടെ വിശുദ്ധനഗരമായ അമൃത്സര്‍ കൊടുംശൈത്യത്തിലേയ്ക്ക്. വെള്ളിയാഴ്ച അമൃത്സറില്‍ താപനില മൈനസ് 2.1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിലെത്തിയിരുന്നു. പഞ്ചാബ്, ഹരിയാന, ഛണ്ടീഗഡ് എന്നിവടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില ഉയര്‍ന്നെങ്കിലും അമൃത്സറില്‍ മാത്രം കൊടുംശൈത്യം തുടരുകയാണ്. ഛണ്ടിഗഡില്‍ കുറഞ്ഞ താപനില 5.2 ഡിഗ്രിയും ലുധിയാനയില്‍ 5.2 ഉം പാട്യാലയില്‍ 5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.