ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ കൊടിയേറി.

single-img
30 December 2011

ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്‌വത്തിന് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറി. ഉത്സവം ജനുവരി 8ന് സമാപിക്കും.

ഒന്നാം ഉത്സവം: വൈകുന്നേരം 5ന് സാംസ്‌കാരിക സമ്മേളനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉദ്ഘാടനം ചെയ്യും. രാത്രി 9ന് ഭക്തിഗാനമേള. 31ന് രാവിലെ 10ന് ഉത്സവബലി,രാത്രി 9ന് ഡാന്‍സ്. ജനവരി ഒന്നിന് രാവിലെ 5.30ന് ഓട്ടം തുള്ളല്‍, 10ന് ഉത്സവബലി, വൈകുന്നേരം 6ന് സംഗീതസദസ്സ്, രാത്രി 9ന് ഭക്തിഗാനസുധ.

രണ്ടിന് രാവിലെ 10ന് ഉത്സവബലി, വൈകുന്നേരം 5.30ന് ഗീതാപാരാണം, രാത്രി 8.30 മുതല്‍ ഗാനമേള. മൂന്നിന് രാവിലെ 10ന് ഉത്സവബലി, വൈകുന്നേരം 4ന് ഓട്ടന്‍തുള്ളല്‍, രാത്രി 9 മുതല്‍ ഗാനമേള, രാത്രി 10ന് വലിയ ഋഷഭ വാഹനത്തില്‍ എഴുന്നള്ളത്ത്. നാലിന് രാവിലെ 5.15ന് ഗണപതിഹോമം, 8ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 6ന് ഭക്തിഗാനമേള, രാത്രി 8ന് സംഗീതസദസ്സ്. അഞ്ചിന് രാവിലെ 10ന് ഉത്സവബലി, വൈകുന്നേരം 4ന് ഓട്ടന്‍തുള്ളല്‍, രാത്രി 7.30ന് ഭക്തിഗാനമേള, രാത്രി 10 മുതല്‍ കഥകളി. ആറിന് വൈകുന്നേരം 5ന് കാഴ്ചശ്രീബലി, 6ന് സംഗീതക്കച്ചേരി, 7 മണി മുതല്‍ ഡാന്‍സ്, രാത്രി 9.30ന് സേവ. ഏഴിന് രാവിലെ 8ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 7ന് ഭക്തിഗാനമേള, രാത്രി 9.30ന് നാദസ്വര കച്ചേരി, 10ന് പള്ളിവേട്ട. എട്ടിന് രാവിലെ 5.30ന് ആര്‍ദ്രാ ദര്‍ശനം, 10ന് തിരു ആറാട്ട്.

പ്രവീണ്‍,തിരുവനന്തപുരം