മുല്ലപ്പെരിയാര്‍: കരുണാനിധിക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
30 December 2011

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തെഴുതി. കേരളത്തിലെത്തുന്ന തമിഴര്‍ സുരക്ഷിതരാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും മുഖ്യമന്ത്രി കത്തെഴുതിയിരുന്നു.