താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നു

single-img
29 December 2011

ചെന്നൈ: താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കകം കാറ്റ് കരയില്‍ വീശാനാണ് സാധ്യത. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്‌ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയും കാറ്റും ആരംഭിച്ചിട്ടുണ്ട്. പോണ്ടിച്ചേരി, നാഗപട്ടണം തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.