Latest News

ശീതകാലസമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: ഒരു മാസത്തോളം നീണ്ടു നിന്ന ശീതകാല സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്പാല്‍ ബില്ല് പോലെ സുപ്രധാനമായ ബില്ല് പാസാക്കിയെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ടായിരുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായ ആരോപണവും വിലക്കയറ്റവും നിരവധി തവണ സഭ സ്തംഭിക്കുന്നതിനും ഇടയാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ എംപിമാരുടെ പ്രതിഷേധവും ഈ സമ്മേളന സമയത്ത് അരങ്ങേറിയിരുന്നു.