എതിര്‍ ടീം പരിശീലകനെ അധിക്ഷേപിച്ച മറഡോണയ്ക്ക് പിഴ

single-img
29 December 2011

ദുബായ്: എതിര്‍ ടീം പരിശീലകനെ അധിക്ഷേപിച്ച സംഭവത്തില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ 9,000 ദിര്‍ഹം പിഴ ചുമത്തി. യുഎഇ ക്ലബ്ബായ അല്‍ വാസലിന്റെ പരിശീലകനാണ് മറഡോണ.

Donate to evartha to support Independent journalism

അല്‍ വാസലിനെതിരായ മത്സരത്തില്‍ എതിര്‍ ടീമായ അല്‍ ഐന്‍ ജയിച്ചിരുന്നു. ജയത്തിനുശേഷം എതിര്‍ടീം അംഗങ്ങളും പരിശീലകനും മറഡോണയുടെയും ടീം അംഗങ്ങളുടെയും മുമ്പില്‍ വിജയാഹ്ലാദം നടത്തി. ഇതാണ് മറഡോണയെ ചൊടിപ്പിച്ചത്.

പിഴ ചുമത്തിയ നടപടി അംഗീകരിക്കുന്നുവെന്നും ഇനിയും വിമര്‍ശനങ്ങള്‍ തുടരുമെന്നും മറഡോണ പറഞ്ഞു. ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അര്‍ജന്റീനയുടെ പരിശീലകനായിരുന്നു മറഡോണ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് അര്‍ജന്റീന തോറ്റ് പുറത്തായതിനെത്തുടര്‍ന്നാണ് പരിശീലകസ്ഥാനം രാജിവെച്ച് അല്‍ വാസലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.