മഅദനിക്കായി കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്നു

single-img
29 December 2011

കൊച്ചി: അബ്ദുള്‍ നാസര്‍ മഅദനിക്കു നേരെ നടക്കുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്നു മൂന്നിന് ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുമെന്ന് പിഡിപി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഅദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ഡോ. എം.എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, സെക്രട്ടറി നൗഷാദ് പറക്കാടന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷിഹാബ് കുന്നത്തുനാട്, ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവര്‍ പങ്കെടുത്തു.