മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് 122 റണ്‍സ് തോല്‍വി

single-img
29 December 2011

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 122 റണ്‍സ് തോല്‍വി. 292 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 169 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ത്തിന് മുന്നിലെത്തി. രണ്ടാമിന്നിംഗ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പാറ്റിന്‍സണും മൂന്ന് വിക്കറ്റുകള്‍ നേടിയ സിഡിലുമാണ് ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്.