മുല്ലപ്പെരിയാര്‍ കേന്ദ്രത്തെ ആശങ്ക അറിയിക്കണമെന്ന് വി.എസിന്റെ കത്ത്

single-img
28 December 2011

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ ആശങ്ക ഉന്നതാധികാര സമിതിയെയും സുപ്രിംകോടതിയെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതി. കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ പ്രസ്താവനകള്‍ ഇതിന് ഉദാഹരണമാണെന്നും വി.എസ് കത്തില്‍ പറയുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടല്ല എന്ന് പറയിക്കാന്‍ ഇനിയെങ്കിലും കേരളം ശ്രമിക്കണമെന്നും കത്തില്‍ വി.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.