ലോക്‌സഭയില്‍ ഹാജരാകാത്തതിനെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്‌ടെന്ന് കെ. സുധാകരന്‍

single-img
28 December 2011

കണ്ണൂര്‍: ലോക്‌സഭയില്‍ ലോക്പാല്‍ ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്നലെ വിട്ടുനില്‍ക്കേണ്ടി വന്നതിനെക്കുറിച്ച് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്‌ടെന്ന് കണ്ണൂര്‍ എംപി കെ. സുധാകരന്‍. ഭാര്യാമാതാവിന്റെ 41-ാം ചരമദിനചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് വിട്ടുനിന്നതെന്നും ബന്ധപ്പെട്ട മന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

വിശദീകരണത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്‌ടെന്നാണ് കരുതുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിപ്പ് നല്‍കിയിട്ടും വോട്ടെടുപ്പില്‍ ഹാജരാകാതിരുന്ന അംഗങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിശദീകരണം.