പടക്കശാല അപകടത്തിന് കാരണം പൊട്ടാസ്യം ക്ലോറൈറ്റിന്റെ അമിത ഉപയോഗം മൂലം

28 December 2011
തൃശൂര്‍:തൃശൂര്‍ അത്താണിയില്‍ കെല്‍ട്രോണ്‍ ജംഗ്ഷന് സമീപം പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയ്ക്ക് കാരണം നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റിന്റെയും അലൂമിനിയം പൗഡറിന്റെയും അമിത ഉപയോഗമാകാമെന്ന് പ്രാഥമിക നിഗമനം. തീ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതിനായാണ് പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കുന്നത്.
പൊട്ടാസ്യം ക്ലോറൈറ്റ് നിറയ്ക്കുന്നതിനിടെയാവാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അപകടത്തില്‍ ആറു പേര് മരിക്കുകയും ആറു പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.