ആദിവാസി രാജാവ് അരിയാന്‍ രാജമന്നാന് അന്തരിച്ചു

28 December 2011
കോഴിമല രാജാവ് അരിയാൻ രാജമന്നാൻ(29) അന്തരിച്ചു.ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. കേരളത്തില്‍ രാജഭരണം നിലനില്‍ക്കുന്ന പ്രദേശത്തെ ആദിവാസി രാജാവാണു അദ്ദേഹം.രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. കുടല് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രയില്‍ ചികിത്സയിലായിരുന്നു.
.ഇടുക്കി ജില്ലയിലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള 41 കുടികളുടെ മന്നാൻ സമുദായത്തിൻറ്റെ ചുമതലയാണു അരിയാൻ രാജമന്നാൻ നിർവഹിച്ചിരുന്നത്.സംസ്കാരം കുടുംബാഗങ്ങൾ ചേർന്ന് പിന്നീട് തീരുമാനിക്കും.