പിറവം ഉപതെരഞ്ഞെടുപ്പ്: വി.എസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

single-img
27 December 2011

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പരീക്ഷാ, ഉത്സവകാലം തുടങ്ങുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്താന്‍ ഉചിതമായ സമയമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്‌ടെന്നും വി.എസ് കത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചെങ്കിലും പിറവം ഉപതെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ലെന്ന മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് വി.എസ് കത്ത് നല്‍കിയത്.