നടി സംഗീതാമോഹനു ജാമ്യം

single-img
27 December 2011

കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ച കേസില്‍ നടി സംഗീതാമോഹനു ജാമ്യം.സ്റ്റേഹ്സ്നിൽ ഹാജരായ നടിയെ പോലീസ് അറസ്റ്റ് ചെയ്താണ് വിട്ടയച്ചത്.അതിനിടയിൽ സ്റ്റേഷനിൽ ഹാജരാകാനെത്തിയ നടിയെ നാട്ടുകാർ തടഞ്ഞു.കഴിഞ്ഞ 21നായിരുന്നു അപകടം നടന്നത്. സംഗീത മോഹന്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടയില്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്‍ പിറകെവന്ന ലോറിയുടെ ചക്രത്തിനിടയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ മരിക്കുകയായിരുന്നു.
സംഗീതാ മോഹന്റെ കാര്‍  പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. താനല്ല തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചതെന്നായിരുന്നു നടി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്ന് പീന്നീട് തിരുത്തി. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് സംഗീതാ മോഹനെതിരെ മുൻപും പോലീസ് കേസെടുത്തിട്ടുണ്ട്