റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ പിഎസ്‌സി വീണ്ടും തള്ളി

single-img
27 December 2011

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ പിഎസ്‌സി വീണ്ടും തള്ളി. ഏപ്രില്‍ 30 വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ. നേരത്തെ ഈ ശിപാര്‍ശ പിഎസ്‌സി തള്ളിയിരുന്നു. ചെയര്‍മാന്റെ വിയോജിപ്പോടെയാണ് ശിപാര്‍ശ തള്ളിയത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ അംഗീകരിച്ചില്ല.