ഫേസ്ബുക്കിൽ കയറണ്ടെന്ന് മക്കളോട് ഒബാമ

single-img
27 December 2011

ഒബാമയുടെ വീട്ടിലും ഫേസ്ബുക്കിനു നിരോധനം.മക്കളോടാണു ഫേസ്ബുക്കിൽ അക്കൌണ്ട് എടുക്കരുതെന്ന് ഒബാമയുടെ ഓർഡർ.സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നയാളാണു ഒബാമ.തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ഉറപ്പിക്കാനായി വ്യാപകമായി സോഷ്യൽ മീഡിയ ഒബാമ ഉപയോഗിച്ചിരുന്നു.മക്കളോട് ഫേസ്ബുക്കിൽ കയറേണ്ടന്ന് ഒബാമ വിലക്കിയിട്ടുണ്ടെന്ന് മിഷേൽ ഒബാമയും സമ്മതിച്ചിട്ടുണ്ട്.

ഒബാമ മിഷേൽ ദമ്പതികൾക്ക് രണ്ട് മക്കളാണു ഉള്ളത്.മാലിയയും,സാഷയും.മൂത്തയാൾക്ക് 13ഉം രണാമത്തെയാൾക്ക് 10 വയസുമാണു പ്രായം.ഇത്ര ചെറുപ്പത്തിലെ ഫേസ്ബുക്കിൽ അടിമപ്പെടാൻ മക്കളെ വിട്ടുകൊടുക്കണ്ടെന്നാണു ഒബാമ ദമ്പതികളുടെ തീരുമാനം.കുടുംബവുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ അപരിചിതര്‍ക്കു പരിചയപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണത്രെ മക്കളെ ഒബാമ ഫേസ്‍ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.