മുല്ലപ്പെരിയാര്‍: സി.പി. റോയിയെ നീക്കി

27 December 2011
കട്ടപ്പന: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്മിക്കേണ്ടതില്ലെന്നു പ്രധാനമന്ത്രിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും കത്ത് എഴുതിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രഫ. സി.പി. റോയിയെ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്മാന് സ്ഥാനത്തുനിന്നു നീക്കി.
നിലവില്‍ രക്ഷാധികാരിയായ ഫാ. ജോയി നിരപ്പേല്‍ ആണു പുതിയ ചെയര്മാന്. എസ്എന്‍ഡിപിയുടെ പ്രതിനിധി കെ.എന്‍. മോഹന്‍ദാസാണ് പുതിയ രക്ഷാധികാരി. സി.പി. റോയി എഴുതിയ കത്ത് സമരത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നു ഫാ. ജോയി നിരപ്പേല്‍ അറിയിച്ചു. പ്രധാനമന്ത്രിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും എഴുതിയ കത്ത് സി.പി. റോയിയുടെ വ്യക്തിപരമായ ആശയമാണെന്നും പുതിയ ഡാം, പുതിയ കരാര്‍ എന്ന മുദ്രാവാക്യത്തില്‍നിന്നും സമരസമിതി പിന്നോട്ടു പോകില്ലെന്നും ഫാ. ജോയി നിരപ്പേല്‍ പറഞ്ഞു.