“ജനഗണമന”യ്ക്ക് നൂറ് തികഞ്ഞു

single-img
27 December 2011

ഇന്ത്യയുടെ  ദേശിയഗാനം ജനഗണമനയ്ക്ക് ഇന്ന് നൂറ് വയസ്സ് പൂർത്തിയാകുന്നു.രവീന്ദ്രനാഥ ടാഗോറാണു  ‘ജനഗണമന’ രചിച്ചത്. 1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു ആദ്യമായി ജനഗണമന ആലപിക്കപ്പെട്ടത്.1950 ജനുവരി 24 ന്‌ ആണ്‌ ഈ ഗാനം ദേശീയഗാനമായി അംഗീകരിച്ചതും ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും. ബംഗാളിയില്‍ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്.ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

httpv://www.youtube.com/watch?v=X9zKg-Nkauk